Click Below 👇 & Share This News

മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോളേജ് ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മീഡിയ ഹാളിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. അധ്യാപക ശേഷിവികസനവും ഭാഷാപഠനത്തിലെ നവീന സമീപനങ്ങളും വിഷയമാക്കി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
പരിപാടിയുടെ ഉദ്ഘാടനം സ്വാഗതപ്രസംഗത്തോടെ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് നിർവഹിച്ചു. അധ്യാപകമികവ് വർധിപ്പിക്കുന്നതിനും പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഇത്തരം പരിശീലന പരിപാടികൾ നിർണായകമാണെന്ന് സ്വാഗത പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു. ലിറ്റററി ക്ലബ്ബ് കോർഡിനേറ്ററും ഭാഷാ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായ റഹന പരിപാടിക്ക് നേതൃത്വം നൽകി.
തൃശ്ശൂരിലെ സക്സസ് അക്കാദമിയിലെ പ്രൊഫ. രാഖില വി.ജി. ആയിരുന്നു റിസോഴ്സ് പേഴ്സൺ. അധ്യാപനരീതികളിലെ പുതുമകളും വിദ്യാർത്ഥി കേന്ദ്രീകൃത പഠനശൈലികളും സംബന്ധിച്ച് അവർ നടത്തിയ ക്ലാസ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായി
പരിപാടിയിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ സജീവമായി പങ്കെടുത്തു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com