Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പന്തളം: എൻ.എസ്.എസ്. ട്രെയിനിങ് കോളേജ് രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പന്തളം എൻ. എസ്. എസ്. ഗേൾസ് സ്കൂളിൽ ഈ വർഷത്തെ ശിശുദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. നെഹ്രുവിൻ്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളേന്തിക്കൊണ്ടുള്ള കുട്ടികളുടെ ശിശുദിന ജാഥയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു.ഹൈസ്കൂൾ വിഭാഗത്തിനായി ‘ലെറ്റർ ടു ചാച്ചാജി’ എന്ന കത്തെഴുത്ത് മത്സരവും, യു.പി. വിഭാഗത്തിനായി ബി.എഡ് രണ്ടാംവർഷ സോഷ്യൽ സയൻസ് വിദ്യാർത്ഥിയായ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്കൂളിലെ എൻ.സി.സി, ജെ.ആർ.സി സംഘടനകൾ പരിപാടികളുടെ സംഘാടനത്തിൽ സജീവമായി പങ്കെടുത്തു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation അഗ്രഗാമി 2025–26: മാഗസിൻ പ്രകാശനം ബഹു. കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു