Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied MSME ദിനാചരണത്തിന്റെ ഭാഗമായി ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിലെ പി.ജി. കൊമേഴ്‌സ് വകുപ്പ് “Entrepreneur of the Year” എന്ന പരിപാടി 2026 ജൂൺ 29-ന് വിജയകരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുക, സ്വന്തം ബിസിനസ് നടത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക, പുതുമയാർന്ന ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.Dr. S Shibu, Principal, SNGCAS, nattika ഉദ്ഘാടനം ചെയ്തപരിപാടിക്ക് അസിസ്റ്റന്റ് പ്രൊഫസർ പാർവതി കെ ജെ സ്വാഗതം പറഞ്ഞു.തുടർന്ന് വിവിധ വിദ്യാർത്ഥികൾ തങ്ങളുടെ സംരംഭങ്ങളെ പരിചയപ്പെടുത്തുകയും ബിസിനസിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, ഭാവി സാധ്യതകൾ എന്നിവ വിശദീകരിക്കുകയും ചെയ്തു. ബിസിനസ് അവതരണങ്ങൾ (Business Showcase) ഏറെ ശ്രദ്ധേയമായി. വിധികർത്താക്കളായ രേഖ എ വി,അസിസ്റ്റന്റ് പ്രൊഫസർ, മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് ഉം ശ്രീഷ്മ പി സ് അസിസ്റ്റന്റ് പ്രൊഫസർ,മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് ഓരോ സംരംഭത്തെയും അതിന്റെ പുതുമ, പ്രായോഗികത, അവതരണ മികവ്, വളർച്ചാ സാധ്യത എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി.മത്സരാർത്ഥികളുടെ ആത്മവിശ്വാസവും സംരംഭക ചിന്താഗതിയും പരിപാടിയെ ശ്രദ്ധേയമാക്കി.അവസാനംEntrepreneur of the Year” പുരസ്കാരം ജ്യോതിർനാഥ്‌നും പങ്കാളികൾക്കും വിതരണം ചെയ്തു ആദരിച്ചു. പരിപാടി നിഖിൽ,അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് ന്റെ നന്ദിപ്രസംഗത്തോടെ സമാപിച്ചു കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ലഹരി വിരുദ്ധ–റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി. ബഷീർ അനുസ്മരണ ക്വിസ് “സംഘടിപ്പിച്ചു.