Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 2026 ജൂൺ 24-ന് പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി ഒരു ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.ഉന്നത വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലകളിലും ഇക്കണോമിക്സ് വിഷയത്തിന്റെ സാധ്യതകൾ, പഠനാവസരങ്ങൾ, മത്സര പരീക്ഷകൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ക്ലാസിലൂടെ വിദ്യാർത്ഥികൾക്ക് വിഷയത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും ഭാവി പഠന-തൊഴിൽ തീരുമാനങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ എടുക്കാനും സഹായകമായ മാർഗനിർദേശങ്ങൾ ലഭിച്ചു.ഇക്കണോമിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ സ്വാതി എം. എൻ.,ലിമ വി. എസ്,കീർത്തി ബാലൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും വിവിധ വിഷയങ്ങൾ വിശദമായി അവതരിപ്പിക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation വായനാവാരം ആഘോഷിച്ചു