Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied അലോഷ്യൻ ഉൾപ്പെടെ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോൾ നിലങ്ങളെ കുറിച്ച് സംഘടിപ്പിക്കുന്ന കോൾനില ഇന്റേൻ ഷിപ്പ് തൃശ്ശൂർ ജില്ല സബ് കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കോൾ നിലങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനത്തിന് നൂതനമായ മാർഗ്ഗമായി ഇതിനെ മാറ്റണമെന്ന് അദേഹം അഭിപ്രായപ്പെട്ടു. ആറുമാസം നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പിൽ കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നായി നാല്പതിലധികം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. കോൾ നിലങ്ങളിലെ പരമ്പരാഗത അറിവുകൾ ജൈവവൈവിധ്യം കോൾനില സംരക്ഷണം കോൾനിലങ്ങളിലെ പ്രശ്നങ്ങളും പരിഹാരങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ചുള്ള പഠന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്ന് കോൾ പഠന കേന്ദ്രം കോർഡിനേറ്റർ ജെയിൻ തേറാട്ടിൽ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഡയസ് ഇ ഡി മാനേജർ ഫാദർ തോമസ് ചക്രമാക്കിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ അരുൺ ജോസ് Dr. ടോമി ഫ്രാൻസിസ്, ലിബിസൻ വിദ്യാർത്ഥി കോഡിനേറ്റർ പൂജ എന്നിവർ സംസാരിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെൻ്റ് അലോഷ്യസ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം കാടറിവ് പകർന്നു സെന്റ്. അലോഷ്യസ് കോളേജ് ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം