Click Below 👇 & Share This News

സെന്റ്. അലോഷ്യസ് കോളേജ്, എൽത്തുരുത്ത്, ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം പീച്ചി-വാഴാനി വന്യജീവി സങ്കേതവുമായി ചേർന്നു കോളേജിലെ വിവിധ വിഭാഗം വിദ്യാർത്ഥികൾക്കായി “ആരണ്യകം – എ ഫോറസ്റ്റ് വോക്ക് ഫോർ ഇന്റർ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡൻസ്” എന്ന പരിപാടി സംഘടിപ്പിച്ചു. വനയാത്രയുടെ ഭാഗമായി പീച്ചി-വാഴാനി വന്യജീവി സങ്കേതം സന്ദർശിക്കുകയും വനത്തിനുള്ളിലൂടെ പദയാത്ര നടത്തുകയും ചെയ്തു. ശ്രീമതി ടി . ഉമ IFS, ചീഫ് കൺസെർവഷൻ ഓഫ് ഫോറെസ്റ്റ്
നോർത്തേൺ വൈൽഡ്ലൈഫ് സർക്കിൾ, & ഫീൽഡ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ റിസേർവ്സ്, പാലക്കാട്‌, വിദ്യാർത്ഥികൾക്ക് വിത്തുകൾ വിതരണം ചെയ്യുകയും വനസംരക്ഷണവും പൗരന്മാരുടെ ഉത്തരവാദിത്വവും എന്ന വിഷയത്തിൽ ലഘു പ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ.സലീഷ് ജെ. മേനാച്ചേരി, വൈൽഡ്ലൈഫ് അസിസ്റ്റന്റ്, വിദ്യാർത്ഥികൾക്കായി പീച്ചി-വാഴാനി വന്യജീവി സങ്കേതത്തെപ്പറ്റിയും, അവിടെ സംരക്ഷിക്കപ്പെടുന്ന പാതാള തവളകളെ കുറിച്ചു വിവരിക്കുകയും കേരളത്തിലെ പല വിഭാഗത്തിൽ പെടുന്ന വനസംരക്ഷിത മേഖലകളെ കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. വനയാത്രയിൽ അപൂർവമായ മരുന്ന് സസ്യങ്ങളും മരങ്ങളും ചെറുജീവികളെയും ജീവനക്കാർ പരിചയപ്പെടുത്തി.പ്രോഗ്രാം കോർഡിനേറ്റർ ജ്യോതി സി. ജെ., ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം മേധാവി ഡോ. മനു ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനയാത്രയിൽ വിവിധ ഡിപ്പാർട്മെന്റിൽ പഠിക്കുന്ന നാല്പതോളം കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയാനും അതുവഴി വനസംരക്ഷണത്തിന്റെ ആവശ്യകതയും ഉത്തരവാദിത്വവും തിരിച്ചറിയുന്നതിനും അവസരം ലഭിച്ചു.

Click Below 👇 & Share This News
Chat with CampusRound.com