Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയതിന്റെ നേട്ടം ആഘോഷിച്ചു കൊണ്ട് എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജ് അഭിമാനകരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ വിശിഷ്ടാതിഥിയായി എത്തി. കോളേജ് മാനേജർ റവ. ഫാ. തോമസ് ചക്രമാക്കിൽ സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,തൃശൂർ സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റവ.ഫാ. ജോസ് നന്തിക്കര സി എം ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ കോളേജ് മാനേജർക്ക് നാക് സർട്ടിഫിക്കറ്റ് കൈമാറി.അക്രഡിറ്റേഷൻ പ്രക്രിയയിൽ നിർണായക പങ്കു വഹിച്ച എല്ലാ അധ്യാപക അനധ്യാപകരെയും, വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ മുൻ പ്രിൻസിപ്പൽ പ്രൊഫസർ ഡോ.ചാക്കോ ജോസ് പി, പ്രിൻസിപ്പൽ ഡോ. ഇ. ഡി. ഡയസ്, സിൻഡിക്കേറ്റ് അംഗം ഡോ.പ്രദീപ് കുമാർ, വാർഡ് കൗൺസിലർ ശ്രീമതി. ലാലി ജെയിംസ്, അഡ്മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ് കെ സി എം ഐ . , ഡോ. അബിൻ സോജൻ, ശ്രീ ഫ്രെഡി കുരിയൻ, കുമാരി സഞ്ജന വി ബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി++ ൽ നിന്ന് എ+ ലേക്കുള്ള യാത്ര സാധ്യമാക്കിയ കൂട്ടായ പരിശ്രമത്തെ പ്രശംസിച്ച് ഐക്യുഎസി കോർഡിനേറ്റർ ഡോ. ലിബിസൺ കെ.ബി.യുടെ ഹൃദയംഗമമായ നന്ദിയോടെയാണ് പരിപാടി അവസാനിച്ചത്. ഉന്നത വിദ്യാഭ്യാസത്തിലെ ഗുണനിലവാരം, ടീം വർക്ക്, മികവ് എന്നിവയോടുള്ള കോളേജിന്റെ പ്രതിബദ്ധതയ്ക്ക് ഈ ആഘോഷം ഒരു സാക്ഷ്യമായിരുന്നു. പ്രസ്തുത ചടങ്ങിൽ കോളേജിലെ പൂർവ്വ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികൾ, പിടിഎ ഭാരവാഹികൾ വിവിധ കോളേജുകളിലെ പ്രിൻസിപ്പൾ, ഐക്യുഎസി കോഡിനേറ്റർസ് എന്നിവർ പങ്കെടുത്തു. നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയതിന്റെ നേട്ടം ആഘോഷിച്ചു കൊണ്ട് എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജ് അഭിമാനകരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ വിശിഷ്ടാതിഥിയായി എത്തി. കോളേജ് മാനേജർ റവ. ഫാ. തോമസ് ചക്രമാക്കിൽ സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,തൃശൂർ സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റവ.ഫാ. ജോസ് നന്തിക്കര സി എം ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ കോളേജ് മാനേജർക്ക് നാക് സർട്ടിഫിക്കറ്റ് കൈമാറി. അക്രഡിറ്റേഷൻ പ്രക്രിയയിൽ നിർണായക പങ്കു വഹിച്ച എല്ലാ അധ്യാപക അനധ്യാപകരെയും, വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ മുൻ പ്രിൻസിപ്പൽ പ്രൊഫസർ ഡോ.ചാക്കോ ജോസ് പി, പ്രിൻസിപ്പൽ ഡോ. ഇ. ഡി. ഡയസ്, സിൻഡിക്കേറ്റ് അംഗം ഡോ.പ്രദീപ് കുമാർ, വാർഡ് കൗൺസിലർ ശ്രീമതി. ലാലി ജെയിംസ്, അഡ്മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ് കെ സി എം ഐ . , ഡോ. അബിൻ സോജൻ, ശ്രീ ഫ്രെഡി കുരിയൻ, കുമാരി സഞ്ജന വി ബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി++ ൽ നിന്ന് എ+ ലേക്കുള്ള യാത്ര സാധ്യമാക്കിയ കൂട്ടായ പരിശ്രമത്തെ പ്രശംസിച്ച് ഐക്യുഎസി കോർഡിനേറ്റർ ഡോ. ലിബിസൺ കെ.ബി.യുടെ ഹൃദയംഗമമായ നന്ദിയോടെയാണ് പരിപാടി അവസാനിച്ചത്. ഉന്നത വിദ്യാഭ്യാസത്തിലെ ഗുണനിലവാരം, ടീം വർക്ക്, മികവ് എന്നിവയോടുള്ള കോളേജിന്റെ പ്രതിബദ്ധതയ്ക്ക് ഈ ആഘോഷം ഒരു സാക്ഷ്യമായിരുന്നു. പ്രസ്തുത ചടങ്ങിൽ കോളേജിലെ പൂർവ്വ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികൾ, പിടിഎ ഭാരവാഹികൾ വിവിധ കോളേജുകളിലെ പ്രിൻസിപ്പൾ, ഐക്യുഎസി കോഡിനേറ്റർസ് എന്നിവർ പങ്കെടുത്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation Meet your Collector” പ്രോഗ്രാമിലൂടെ “chat Box” എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിന് എക്സലൻഷ്യ അവാർഡ്