Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied എൽത്തുരുത്ത് : സെൻറ് അലോഷ്യസ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദ്യ മലയാള വകുപ്പദ്ധ്യക്ഷൻ പ്രൊഫ. കെ ഐ തോമസ് നാലാമത് എൻഡോവ്മെൻറ് സമർപ്പണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു .പ്രശസ്ത എഴുത്തുകാരി ശ്രീമതി ഷീല ടോമി “എഴുത്തിന്റെ കൈവഴികൾ ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങ് മാനേജർ റവ ഫാ. തോമസ് ചക്രമാക്കിൽ സി എം ഐ യാണ് ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ ഡോ. ഡയസ് ഇ ഡി അധ്യക്ഷത വഹിക്കുകയും ഇംഗ്ലീഷ് വിഭാഗം റിട്ട. അധ്യാപകൻ പ്രൊഫ. യു വി ആൻറണി അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ‘ഓ ടി ടി പ്ലാറ്റ്ഫോമുകളും കലാസ്വാദനത്തിന്റെ അതിരുകളും ‘ എന്ന വിഷയത്തിൽ നടന്ന പ്രൊഫ. കെ ഐ തോമസ് എൻഡോവ്മെന്റ് സംസ്ഥാനതല ലേഖന മത്സരവിജയി കുറവിലങ്ങാട്, ദേവമാത കോളേജ് എം എ മലയാളം വിദ്യാർഥിനി റോസ്മെറിൻ ജോജോയ്ക്ക് അയ്യായിരം രൂപയും പ്രശസ്തി പത്രവും സമർപ്പിച്ച പ്രസ്തുത പരിപാടിയിൽ മലയാള വിഭാഗം മേധാവി ഡോ. മെറിൻ ജോയ്, ഡോ. വിനോദ് തോമസ്, മലയാളം അധ്യാപിക ഡോ. നിഷ ജോൺ, ശ്രീമതി വിൻസി ടി വി എന്നിവർ സംസാരിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation 🌿 One-Day Workshop on Botanical Illustration at St. Aloysius College, Elthuruth സെൻ്റ് അലോഷ്യസ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം