Click Below 👇 & Share This News

തൃശ്ശൂർ: സെൻ്റ് അലോഷ്യസ് കോളജിലെ ഗണിതശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ International Conference on Operators and Spectral Theory 2025 (ICOST 2025) ഒക്ടോബർ 16,17,18 തീയതികളിൽ നടത്തപ്പെടുന്ന ത്രിദിന അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനത്തിന് തിരിതെളിഞ്ഞു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻഡയറക്ടറും, ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് ജേതാവുമായ മുതിർന്ന ഗണിതശാസ്ത്ര വിദഗ്ധൻ പ്രൊഫ. കെ.ബി. സിൻഹ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഇ.ഡി ഡയസ് അധ്യക്ഷനായിരുന്നു. അലോഷ്യൻ ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര സമ്മേളനം Operators and Spectral theory എന്ന ഗണിതശാസ്ത്രമേഖലയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണപ്രബന്ധങ്ങൾ ചർച്ച ചെയ്യുന്നു. ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം മെക്കാനിക്സ്, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ശാസ്ത്രം എന്നീ മേഖലകളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു ജർമ്മനി, ജപ്പാൻ, യുഎസ്എ എന്നിവിടങ്ങളിലെ സർവകലാശാലകളിൽനിന്നും, ഇന്ത്യയിലെ ISI, IIT, NIT, NISER, BITS, CUSAT, തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള നൂറോളം ഗവേഷണ വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും ഒത്തുചേരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിൽ പുതിയ ഗവേഷണ കേന്ദ്രമായി അംഗീകാരം നേടിയ ഗണിതശാസ്ത്ര വിഭാഗത്തെ പ്രസ്തുത സമ്മേളനത്തിൽ മാനേജർ റവ. ഫാ. തോമസ് ചക്രമാക്കിൽ CMI അഭിനന്ദിച്ചു. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), കേരള സംസ്ഥാന പരിസ്ഥിതി കൗൺസിൽ (KCSTE) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സമ്മേളനം നടക്കുന്നത്.

Click Below 👇 & Share This News
Chat with CampusRound.com