Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് ( ഓട്ടണോമസ് ) കോളജ്,തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ചു നടത്തിയ മെഗാ തൊഴിൽ മേള “പ്രയുക്തി 2024” തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരി ക്കുട്ടി ജോയ് അധ്യക്ഷയായ ചടങ്ങിൽ തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ സമീറ എൻ വി സ്വാഗതം പറഞ്ഞു. അമ്പതു പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂ നടന്നു. ഐടി, ബാങ്കിംഗ്, ഫൈനാൻസിങ്ങ് , ഓട്ടോ മൊബൈൽ, ഹെൽത്ത്, വിദ്യാഭ്യാസം, ഇൻഷൂറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകൾ ഉണ്ടായിരുന്നത്. രാവിലെ 9 മണി മുതൽ കോളജിൽ നടന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ 1051 പേരാണ് മേളയിൽ പങ്കെടുത്തത്. 464 പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയും 128 പേർ ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.പരിപാടിയിൽ മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഫെനി എബിൻ വെള്ളാനിക്കാരൻ കോളജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി , എംപ്ലോയ്മെൻ്റ് ഓഫീസർമാരായ റെക്സ് തോമാസ് ഇ , സീനത്ത് വി.എ , ഷാജു ലോനപ്പൻ എന്നിവർ സംസാരിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്ഭിന്നശേഷി സൗഹാർദ്ദ സ്ഥാപനത്തിനുള്ള സംസ്ഥാന അംഗീകാരം ST JOSEPH’S COLLEGE (AUTONOMOUS) IRINJALAKUDA is organising ‘FIT 4 LIFE’(An Initiative for Health Development)