Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്വച്ഛതാ ഹി സേവാ കാമ്പയിനിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻറ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റിയറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകൾ കൂടൽമാണിക്യം ക്ഷേത്രപരിസരം ശുചീകരിച്ചു. ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ടു നടന്ന പരിപാടി മാലിന്യമുക്ത പ്രതിജ്ഞയെടുത്തുകൊണ്ടാണ് ആരംഭിച്ചത്. ക്ഷേത്രപരിസരവും ക്ഷേത്രത്തിനു മുമ്പിലും ചുറ്റിലുമായുള്ള റോഡുകളും വിദ്യാർത്ഥികൾ ശുചീകരിച്ചു. സ്വച്ഛതാ ഹി സേവയുടെ പ്രാധാന്യം ബോധിപ്പിക്കുന്ന റാലിയും ഇതോടൊപ്പം നടന്നു. സെപ്തംബർ പതിനേഴ് മുതൽ ഒക്ടോബർ രണ്ട് വരെ നടക്കുന്ന ക്യാമ്പയിനോടനുബന്ധിച്ച് എൻ.എസ്.എസിൻ്റെ ദത്തു ഗ്രാമമായ പത്തൊമ്പതാം വാർഡ് ശുചീകരണം, ക്യാമ്പസിൽ വിദ്യാർത്ഥികൾക്കായി മാലിന്യ മുക്തപ്രതിജ്ഞ, സ്വച്ഛതാ ഹി സേവാ സന്ദേശം പതിപ്പിച്ചു കൊണ്ട് എൻ.എസ്.എസ്.വളണ്ടിയർമാർ തയ്യാറാക്കിയ പേപ്പർ ബാഗുകൾ നഗരത്തിലെ സ്ഥാപനങ്ങളിൽ വിതരണം ചെയ്യൽ തുടങ്ങി വിവിധ പരിപാടികളാണ് സെൻ്റ്.ജോസഫ്സിലെ എൻ.എസ്.എസ്. യൂണിറ്റുകൾ സംഘടിപ്പിച്ചിരിക്കുന്നത്.എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ മിസ് വീണ സാനി, ഡോ. ഉർസുല എൻ, അധ്യാപകരായ മഞ്ജു ഡി, ധന്യ കെ. ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു പവർ ക്വിസ് സംഘടിപ്പിച്ചു.