Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ ഫിസിക്‌സ് വിഭാഗം പവർ ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ.എസ്.സി.ബി ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ വിവിധ വിഭാഗത്തിൽപ്പെട്ട  വിദ്യാർത്ഥികൾ പങ്കെടുത്തു.  അറിവും അവബോധവും വളർത്തിയെടുക്കാനും കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്.
കോളേജ് ഓഡിറ്ററിയത്തിൽ ഒരു മണിക്ക് നടന്ന ഈ ക്വിസ് മത്സരം പ്രിലിമിനറി റൗണ്ട്  ആണ് ഉൾപ്പെടുത്തിയിരുന്നത്. മത്സരത്തിൽ നിന്നും മികച്ച വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സെൻ്റ്.ജോസഫ്സ് കോളേജിനെ പ്രതിനിധീകരിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്ക് പോകുന്ന വിജയികൾ  ലെന ആനന്ദ് ,സെലിൻ സാബു എന്നിവരാണ്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com