Click Below 👇 & Share This News

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജ് ഓട്ടോണമസിലെ എൻ എസ് എസ് യൂണിറ്റുകൾ ഈ വർഷം നടത്തുന്ന സപ്തദിന സഹവാസക്യാമ്പിന് തുടക്കം കുറിച്ചു. ഡിസംബർ 25മുതൽ 31വരെ 7ദിവസങ്ങളിലായാണ് ക്യാമ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ചുനടക്കുന്ന ക്യാമ്പ്‌ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ എസ് എസ് കോഓർഡിനേറ്റർ ഡോ.വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ സാനി സ്വാഗതമാശംസിച്ച ചടങ്ങിൽ സെന്റ് മേരീസ് ഹൈസ്കൂൾ മാനേജർ റവ.ഫാ.ഡോ.ലാസർ കുറ്റിക്കാടൻ അധ്യക്ഷപദം അലങ്കരിച്ചു.എൻ എസ് എസ് തൃശൂർ ജില്ലാ കോ ഓർഡിനേറ്റർ ഡോ.രഞ്ജിത്ത് വർഗീസ്,സെന്റ്.ജോസഫ്സ് കോളേജ് (ഓട്ടോണമസ്)പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി,സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.റീജ,പി ടി എ പ്രസിഡന്റ്‌ അജോ ജോൺ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി കുമാരി അരുണിമ സി യു നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനദിനത്തിൽ തന്നെ സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ.ഡി.ദേവിപ്രിയ ക്യാമ്പ്‌ സന്ദർശിക്കുകയും വിജ്ഞാന കേരളത്തിന്റെ തൊഴിൽനൈപുണി പദ്ധതികളെ കുറിച്ച് വിദ്യാർത്ഥിനികളെ ബോധവത്ക്കരിക്കുകയും ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മിസ്സ് വീണ സാനി,ഡോ.ഉർസുല എൻ,അദ്ധ്യാപകരായ മിസ്സ്‌ മഞ്ജു ഡി,ധന്യ കെ ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കൈമൊഴി പരിശീലനം,വഴിവര,സ്വയരക്ഷാപരിശീലനം,ഉയരെ,തിരികെ,നൈപുണി, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്‌,ഗൈനക്കോളജിക്കൽ കാൻസർ പ്രതിരോധക്ലാസ്സ്‌, ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്‌ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചിരിക്കുന്നത്.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com