Click Below 👇 & Share This News

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റിഅറുപത്തിയേഴ് നമ്പർ എൻ എസ്‌ എസ്‌ യൂണിറ്റുകൾ സ്ഥാപിതമായി അമ്പത് വർഷം പിന്നിടുന്നതിന്റെ ഭാഗമായി സുവർണ്ണപഥം എന്ന പേരിൽ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചു. സാമൂഹ്യസേവനം മുഖമുദ്രയാക്കിക്കൊണ്ട് മനുഷ്യനും മാനവികതക്കും വേണ്ടി നിലകൊള്ളുന്ന സെന്റ്. ജോസഫ്സിലെ എൻ എസ്‌ എസ്‌ യൂണിറ്റുകൾ വ്യത്യസ്തമായ അമ്പത് കർമ്മപദ്ധതികളാണ് സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടപ്പിലാക്കുന്നത്.സുവർണ്ണപഥത്തിന് തുടക്കം കുറിച്ചുകൊണ്ട് എൻ എസ്‌ എസിന്റെ വെബ്സൈറ്റ് പ്രകാശനവും സുവർണ്ണ ജൂബിലി ലോഗോ പ്രകാശനവും കോളേജിലെ പത്മഭൂഷൺ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ വെച്ച് നടന്നു.സംസ്ഥാന എൻ എസ്‌ എസ്‌ ഓഫീസർ ഡോ. അൻസർ ആർ എൻ ഉദ്ഘാടനകർമ്മവും വെബ്സൈറ്റ് പ്രകാശനവും നിർവ്വഹിച്ചു.തൃശൂർ ജില്ല എൻ എസ്‌ എസ്‌ കോ ഓർഡിനേറ്റർ ഡോ.രഞ്ജിത്ത് വർഗീസ് ലോഗോ പ്രകാശിപ്പിച്ചു.  എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ മിസ്‌ വീണ സാനി സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ബ്ലെസ്സി അധ്യക്ഷപദം അലങ്കരിച്ചു. കോളേജിലെ സെൽഫ് ഫിനാൻസിങ് കോ ഓർഡിനേറ്ററും എൻ എസ്‌ എസിന്റെ ആദ്യ ബാച്ച് വിദ്യാർത്ഥിയുമായ ഡോ.സി.റോസ് ബാസ്റ്റിൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എൻഎസ്‌ എസ്‌  പ്രോഗ്രാം ഓഫീസർ ഡോ.ഉർസുല എൻ നന്ദി രേഖപ്പെടുത്തി.അദ്ധ്യാപകരായ മഞ്ജു ഡി,ധന്യ കെ ഡി,പ്രമീജ, എൻ എസ്‌ എസ്‌ വളന്റീർ അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Click Below 👇 & Share This News
Chat with CampusRound.com