Click Below 👇 & Share This News

കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇന്‍റര്‍ സോണ്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ നാല്പത്തി അഞ്ചാം തവണയാണ് ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് കാലിക്കറ്റ് വോളിബോൾ ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ സെൻ്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ (28-25, 25-17, 25-19) തോൽപ്പിച്ചാണ് സെൻറ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ എസ്.എന്‍ കോളേജ്  ചേളന്നൂര്‍, നൈപുണ്യ കോളേജ് കറുകുറ്റിയെ  തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….


Click Below 👇 & Share This News
Chat with CampusRound.com