Click Below 👇 & Share This News

ഇരിഞ്ഞാലക്കുട: സെൻറ് ജോസഫ്സ് ( ഓട്ടോണമസ്) കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം “ചെറുതേനീച്ച വളർത്തൽ പരിശീലനം “എന്ന സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം സെന്റ് ജോസഫ്സിലെ പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ വച്ചു സംഘടിപ്പിച്ചു.പ്രൊഫ. (റിട്ട.) ഡോ. സാജൻ ജോസ് കെ (ഡയറക്ടർ, റീഗൽ ബീ ഗാർഡൻസ് തേനീച്ച വളർത്തൽ പരിശീലന കേന്ദ്രം, കാഞ്ഞാർ, ഇടുക്കി) ഉദ്ഘാടന പ്രസംഗം നടത്തുകയും വിവിധ തരം തേനീച്ചകളെ കുറിച്ചും, തേൻ ശേഖരിക്കുന്നതിനെ കുറിച്ചും ക്ലാസുകൾ എടുത്തു .സുവോളജി വിഭാഗം മേധാവി ഡോ. വിദ്യ ജി സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളും, കർഷകരും, പൊതുമേഖലയിൽ ഉള്ളവരും പങ്കെടുക്കുകയും ചെറുതേനീച്ച വളർത്തലിനെ കുറിച്ചും കാർഷിക മേഖലയിലെ സാധ്യതകളെ കുറിച്ചും അവബോധം നേടുകയും ചെയ്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com