Click Below 👇 & Share This News

വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും ശാസ്ത്രാഭിരുചിയും  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസും ഇ കെ എൻ വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി ” ദൈനം ദിന ജീവിതത്തിലെ രസതന്ത്രം” എന്ന വിഷയത്തിൽ ക്ലാസ് നടത്തി. സെന്റ് ജോസഫ് കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനോജ് എ. എൽ ആണ് ക്ലാസ്സ് നയിച്ചത്. സെന്റ് ജോസഫ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഞ്ജന ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇ കെ എൻ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഡോ. എസ് ശ്രീകുമാർ, മായ കെ  എന്നിവർ സംസാരിച്ചു. ഇരിഞ്ഞാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com