Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് (ഓട്ടണോമസ് ) കോളേജും ഈ.കെ.എൻ വിദ്യാഭ്യസകേന്ദ്രവും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 23/08/2025 ശാസ്ത്ര വിജ്ഞാന പരിപാടി കോളേജ് റിസർച്ച് സെമിനാർ ഹാളിൽ വെച്ച് നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സി. അഞ്ജന ഉദ്ഘാടനം ചെയ്തു. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഭൗതികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിജോ വർഗീസാണ് വിദ്യാർത്ഥികൾക്കായി ക്ലാസ്സ്‌ നയിച്ചത്. കാലാകാലങ്ങളായി ശാസ്ത്ര മേഖല ഉണ്ടാക്കിയ വിപ്ലവ വളർച്ചയെക്കുറിച്ചും മാറ്റങ്ങളെ കുറിച്ചും വിദ്യാർത്ഥികളോടു സംവദിച്ചു. വിദ്യാർത്ഥികൾക്ക് ടെലിസ്കോപ്പ് നേരിട്ട് കാണുവാനും അതിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനും അവസരം ലഭിച്ചു.ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇ കെ എൻ പ്രസിഡന്റ് ഡോ. മാത്യു പോൾ ഊക്കൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കൺവീനർ മായ കെ നന്ദി പറഞ്ഞു.

Click Below 👇 & Share This News
Chat with CampusRound.com