Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ വി ഫോർ വിമൻ ക്ലബ്ബും അമ്പത്, നൂറ്റി അറുപത്തിയേഴ് നമ്പർ എൻ.എസ്.എസ്. യൂണിറ്റുകളും സംയുക്തമായി വിമൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (വിമ) സഹകരണത്തോടെ ഗർഭാശയക്യാൻസർ നിർണയവും പ്രതിരോധവും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഗവൺമെൻ്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും വിമ ചെയർ പേഴ്സണുമായ ഡോ.മഞ്ജു കെ.പി.ക്ലാസ് നയിച്ചു. ഗർഭാശയഗള ക്യാൻസറിനെയും ഹ്യൂമൻ പാപ്പിലോമ വൈറസിനെയും അവയുടെ പ്രതിരോധ ഉപാധികളെയും വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്.വിമൻ ക്ലബ്ബ് കോർഡിനേറ്റർ മിസ് അഞ്ജു സൂസൻ ജോർജ് സ്വാഗതമാശംസിച്ച ചടങ്ങിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസറായ ഡോ.ഉർസുല എൻ.നന്ദി രേഖപ്പെടുത്തി. വിമയുടെ സെക്രട്ടറി ഡോ.റീജ ശ്രീനാഥ് ,ട്രഷറർ ശ്രീമതി നീന ജോ, ഇംഗ്ലീഷ് വിഭാഗം മേധാവി (റിട്ട.) യായിരുന്ന ഡോ.രാധ മുരളി എന്നിവർ സന്നിഹിതരായിരുന്നു. കോളജിൽ നടക്കുന്ന ഒരു വർഷം നീണ്ടു നില്ക്കുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാടിയായ ഫിറ്റ് ഫോർ ലൈഫിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കോമേഴ്സ് ക്വിസ് ” കോംബാറ്റിൽ 2k24 ” സംഘടിപ്പിച്ചു അണ്ടർ 20 ഇന്ത്യൻ സെലക്ഷൻ ട്രയൽസ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു