Click Below 👇 & Share This News

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണോമസ് ) കോളേജിലെ അമ്പത്, നൂറ്റിയറുപത്തിയേഴ് എൻ.എസ്.എസ് യൂണിറ്റുകൾ,കൊമ്പിടിഞ്ഞമാക്കൽ ലയൺസ് ക്ലബ്ബ് , കൊമ്പിടിഞ്ഞമാക്കൽ പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്,
കൊച്ചിൻ ഐ കെയർ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് ജില്ലാ കോ ഓർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ സാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആറായിരത്തിലധികം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച ജില്ലാ കോ- ഓർഡിനേറ്റർ ലയൺ ജോൺസൺ കോലങ്കണ്ണിയെ എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ യോഗത്തിൽ ആദരിച്ചു. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ് മുഖ്യാതിഥി ആയിരുന്നു. ഡിസ്ട്രിക്റ്റ് ചെയർമാൻ ബിജോയ് പോൾ,ശിവൻ നെന്മാറ എന്നിവർ സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com