Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കാർമ്മൽ കോളേജിൽ നാഷണൽ ലെവൽ ഫിലിം ഫെസ്റ്റിവൽ LUMIAR 2K25 നു തുടക്കമായി.മാള കാർമ്മൽ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് മൾട്ടിമീഡിയയുടെ നേതൃത്വത്തിൽ നടത്തുന്ന നാഷണൽ ലെവൽ ഫിലിം ഫെസ്റ്റിവൽ ലൂമിനാർ 2k25 നു തുടക്കമായി. പ്രശസ്ത മലയാളം സിനിമ താരവും സംസ്ഥാന ദേശിയ അവാർഡ് ജേതവുമായ ശ്രി. സലിം കുമാർ പരിപാടി ഉദ്ഘാടനം ചെയ്യ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ അദ്ധ്യക്ഷത വഹിച്ചു. മാള പ്രസ് ക്ലബും, ചാലക്കുടി പ്രസ് ഫോറം, തൃശൂർ ക്ലബ് എഫ് എം സംയോജിച്ചാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മൾട്ടിമീഡിയ വിഭാഗം മേധാവി ജിസ്നജോൺസൻ സ്വാഗതം ആശംസിച്ചു . മാള പ്രസ് ക്ലബ് പ്രസിഡൻ്റ് ഷാന്റി ജോസഫ് തട്ടകത്ത്, ചാലക്കുടി പ്രസ്ഫോറം പ്രസിഡന്റ് ഭരിത പ്രതാപ്, ക്ലബ് എഫ് എം ആർജെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനുവരി 15, 16 , 17 എന്നീ 3 ദിവസങ്ങളിലായാണ് പരിപാടി നടത്തുക. . തുർന്ന് സിനിമ സംബന്ധിച്ചുള്ള സംവാദാങ്ങളും, ക്ലബ് എഫ് എം ആർ ജെ പോൾസി നയിച്ച ആർ.ജെ മത്സരവും നടന്നു. ഉച്ചയ്ക്ക് 2 മണി മുതൽ സിനിമ പ്രദർശനം ആരംഭിച്ചു. ജനുവരി 16ന് സിനിമ സ്ക്രീനിംഗ്, സിനിമ സംബന്ധിച്ചുള്ള സംവാദം നടക്കും .ജനുവരി 17ന് സിനിമ സ്ക്രീനിംഗ്, സിനിമ സംബന്ധിച്ചുള്ള സംവാദവും സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. അതോടോപ്പം സൂധീർ ഗിന്നസ് നയിക്കുന്ന മ്യൂസിക്കൽ ഇവനീങ്ങ് ഉണ്ടായിരിക്കും. 2025-26 വർഷത്തിലെ മീഡിയ ഫെസ്റ്റ് വിളബരവും അന്നേദിവസം നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുളള കോളേജിൽ നിന്നുള്ള നിരവധിവിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു. മൾട്ടി മീഡിയ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ആർട്ടിസ്റ്റ് കളക്ടീവ്, കൾച്ചേഴ്സ്, എക്കോ എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ ഫെസറ്റിനോടനുബന്ഡിച്ച് മെക്രാ ഫിലിം കോംബെറ്റീഷൻ, ഫോട്ടോ സ്റ്റോറി, റേഡിയോ ജോക്കി, വീഡിയോ ജോക്കി എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്പോട്ട് ഗെയിംസ്, ഫൂഡ് ഫെസ്ററിവൽ, ട്രഷർ ഹണ്ട് കോംപറ്റീഷൻ എന്നിവ 17ന് നടക്കും. മൾട്ടിമീഡിയ അദ്ധ്യാപകരായ നിഖിൽ കെ സണ്ണി, നിത്യ കെ പി കോഡിനേറ്റേഴ്സായ ശ്രീബിൻ എ.ജെ, ജീസ്മേരി ജോജു, ശ്രീദേവ് എം എസ് എന്നിവർ സംസാരിച്ചു. . അവിനാഷ് രവീന്ദ്രൻ, ജെനീഫർ എൻ ഷൈജു, ഗ്രീഷ്മ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാർമ്മൽ കോളേജ് മെഗാ ഇവൻ്റ് REGALO 2K25 കാർമ്മൽ കോളേജിൽ പ്രയുക്തി – 2025 സമാപിച്ചു