Click Below 👇 & Share This News

കാർമ്മൽ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ മാള, കാർമ്മൽ കോളേജ്(ഓട്ടോണോമസ്) ബോട്ടണി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ് ധനസഹായത്തോടെ ‘ജൈവവൈവിധ്യ സംരക്ഷണം: തദ്ദേശീയ വിജ്ഞാന സംവിധാനങ്ങളും സൂക്ഷ്മജീവ സാങ്കേതികവിദ്യകളും സംയോജിപ്പിക്കൽ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ട. സീനിയർ ശാസ്ത്രജ്ഞൻ ഡോ. മാത്യു ഡാൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ, പ്രൊഫസർ ഡോ. ബിന്ദു കെ. ബി. ഐ. ക്യു എ.സി. കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ് , ഡോ. സിസ്റ്റർ സിഞ്ചുമോൾ തോമസ്, ഡോ. ജിയോ ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കോളേജുകളിലെ അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Click Below 👇 & Share This News
Chat with CampusRound.com