Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് ( ഓട്ടോണമസ്) കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേഷൻ ‘അർത്ഥശാസ്ത്ര 2K24’ ഉദ് ഘാടനം പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും റിസർച്ച് സൂപ്പർവൈസറും ആയ ഡോ. സിനിത സേവ്യർ നിർവഹിച്ചു. തുടർന്ന് നൂതന സാമ്പത്തിക ഗവേഷണ രീതികൾ എന്ന വിഷയത്തെപ്പറ്റി അവർ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇക്കണോമിക്സ് വകുപ്പ് മേധാവി മിസ്സ്‌ ജോമോൾ തോമസ്,ബി എ മൂന്നാം വർഷ വിദ്യാർത്ഥിനി അനഘ മോൾ വി ജെ എന്നിവർ സംസാരിച്ചു. ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികളെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ ചടങ്ങ് സമാപിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Chat with CampusRound.com