Click Below 👇 & Share This News

മാള കാർമ്മൽ കോളേജിൽ നാഷണൽ കൾച്ചറൽ ഫെസ്റ്റ് റിഗാലോ 2K26 റൈസ് ഇൻ റിഥത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാതാരവും അവാർഡു ജേതാവുമായ വിൻസി അലോഷ്യസ് നിർവ്വഹിച്ചു .തുടർന്ന് ട്രാവൽ മെൻ്റർ അവാർഡ് ജേതാവും ബെന്നീസ് റോയൽ ടൂർസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീബെന്നി പാനികുളങ്ങര, കെ.പി. പത്രോസ് കണ്ടംകുളത്തി വൈദ്യശാല, മാനേജിംഗ് ഡയറക്ടർ ശ്രീ. വിൽസൺ കെ.പി, കൊച്ചി മുസരീസ് ബിനാലെ 2025-2026 ഫെയിം ആർട്ടിസ്റ്റും കാർമ്മൽ കോളേജിലെപൂർവ്വ വിദ്യാർത്ഥിനിയും ബിനാലെയിൽ ഇൻഡ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പത്ത് ആർട്ടിസ്റ്റുകളിൽ ഒരാളും ആദ്യ സന്യാസിനിയുമായ സിസ്റ്റർ റോസ് വിൻ എന്നിവർക്ക് കാർമ്മൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷയായ ചടങ്ങിൽ ഫെസ്റ്റ് ഡയറക്ടർ അമൽ ലോയിഡ് ആൻ്റണി, ഡാൻസ് ഫെസ്റ്റ് കോഓർഡിനേറ്റർ നവീന , ഫെസ്റ്റ് കൺവീനർ ലിൻഡ പി. ജോസഫ് , വിദ്യാർത്ഥി പ്രതിനിധി സാന്ദ്ര എന്നിവർ സംസാരിച്ചു.തുടർന്ന്വിവിധ കലാലയങ്ങളിലെ നൃത്ത പ്രതിഭകൾ അവതരിപ്പിക്കുന്ന ‘ഗാല ‘ ഡാൻസ് ഫെസ്റ്റുംകാർമ്മൽ കലാലയത്തിലെ കലാപ്രതിഭകൾ ഒന്നിച്ചൊരുക്കുന്ന ‘തരംഗ് 2026 അരങ്ങേറി.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com