Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കാർമൽ കോളേജിൽ ബിസിനസ് കോൺക്ലേവ് മാള കാർമൽ കോളേജിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു.ബിസിനസ് ബിയോണ്ട് ബൗണ്ടറീസ് – ഇന്നോവഷൻ, ഇന്റഗ്രിറ്റി & ഇമ്പാക്റ്റ് എന്നതായിരുന്നു പ്രമേയംവ്യാപാര–വാണിജ്യ മേഖലയിൽ നിലനിൽക്കുന്ന പുതിയ പ്രവണതകൾ, സംരംഭകത്വ സാധ്യതകൾ, മാനേജ്മെന്റ് വെല്ലുവിളികൾ, നൈതിക മൂല്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സമഗ്രമായ അറിവ് നൽകുക എന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യലക്ഷ്യം.പ്രമുഖ സംരംഭകരും ചിന്തകരും മുഖ്യാതിഥികളായി പങ്കെടുത്ത കോൺക്ലേവിൽക്യാറ്റ് (CAT) പ്രൊഡക്ഷൻസ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ഗ്രന്ഥകാരനും ആയ അമർനാഥ് ശങ്കർ, പോൾസ് ക്രീമറി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോൺ മത്തായി പോൾ, ധനം ബിസിനസ് മീഡിയ ഡയറക്ടർ അനൂപ് തോമസ് അബ്രഹാം എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.പ്രൊഫസറും അന്താരാഷ്ട്ര കാര്യവിദഗ്ധനുമായ നിർമൽ എബ്രഹാം പരിപാടിയുടെ മോഡറേറ്ററായികോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ ചക്കുണ്ണി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ,IQAC കോർഡിനേറ്റർ മേരി ഫിലിപ്പ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ഡോ. രെമ പി., പ്രോഗ്രാം കോർഡിനേറ്റർ ജിലു മാത്യു, മിൽകാ എലിസബത്ത് ഷിബു എന്നിവർ സംസാരിച്ചു.ബിസിനസ് വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് പുതിയ കാഴ്ചപ്പാടുകളും പ്രചോദനവും നൽകുന്ന ഈ സംഗമം ഏറെ പ്രയോജനകരമായി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാർമ്മൽ കോളേജിൽ നാഷണൽ കൾച്ചറൽ ഫെസ്റ്റ് റിഗാലോ 2K26 റൈസ് ഇൻ റിഥം CARMEL LUMINA CONTEST @ Carmel College (Autonomous) Mala