Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂര്‍ സെൻ്റ് തോമസ് കോളേജിൽ കുക്കറി ക്ലബ്ബ്, ഫ്ലൂഗൽ ബേക്കിംഗ് അക്കാദമി (തൃശൂര്‍), എസ് ഐ പി, ഐ ക്യൂ എ സി, ഐ ഇ ഡി സി , ഐ ഐ സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേക്ക് ബേക്കിംഗ് ഹാൻഡ്‌സ്-ഓൺ വർക്ക്‌ഷോപ്പ് ഡിസംബർ 08, 2025-ന് സംഘടിപ്പിച്ചു. രാവിലെ 9 മുതൽ 12 വരെ നടന്ന ഈ പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് കേക്ക് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രായോഗിക പരിചയം ലഭിച്ചു. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. കുക്കറി ക്ലബ് കോഡിനേറ്റർ ഡോ. ദിവ്യ ജോർജ് സ്വാഗതം ആശംസിച്ചു. തുടർന്ന് കോളേജ് പ്രിൻസിപ്പൾ റവ. ഡോ. മാർട്ടിൻ കെ. എ. അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പനങ്ങാടൻ ആയിരുന്നു. ക്ലബ് കോഡിനേറ്റർ ഡോ. മേജോയ് ജോസ് ഫെലിസിറ്റേഷൻ നിർവഹിച്ചു. വർക്ക്‌ഷോപ്പിന്റെ പ്രധാന ആകർഷണമായ ടെക്നിക്കൽ സെഷനുകൾ ഫ്ലൂഗൽ ബേക്കിംഗ് അക്കാദമിയിലെ പാസ്ട്രി ഷെഫ് സരിത ടി. സി., അസിസ്റ്റന്റ് ഷെഫ് ഏയ്ജൽ എന്നിവർ നയിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കേക്ക് മിക്സിംഗ്, ബേക്കിംഗ്, ഐസിംഗ്, ഡെക്കറേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ നേരിട്ടുള്ള പ്രവർത്തന അനുഭവം ലഭിച്ചു. പരിപാടിയുടെ സമാപനത്തിൽ പ്രോഗ്രാം കോഡിനേറ്റർ ഡോ. ഷെമി ജോൺ വോട് ഒഫ് താങ്ക്സ് അവതരിപ്പിച്ചു. കുക്കറി മേഖലയിലെ കഴിവുകൾ വികസിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വലിയ പ്രതിഫലനമായിരുന്നു ഈ ഹാൻഡ്‌സ്-ഓൺ വർക്ക്‌ഷോപ്പ്. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെൻ്റ് തോമസ് കോളേജിൽ പച്ച വർത്തമാനം ( ഗ്രീൻ ടോക്ക് ) Human Rights Day 2025: St Thomas’ College Thrissur to Host Awareness Event