Click Below 👇 & Share This News

തൃശ്ശൂർ : അർണോസ് അക്കാദമിയും തൃശൂർ സെന്റ്‌ തോമസ് കോളേജ് അർണാസ് ചെയറും സംയുക്തമായി സംഘടിപ്പിച്ച “അർണോസ് പാതിരിയും ഭക്തിപ്രസ്ഥാനവും ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാർ സെന്റ്‌ തോമസ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. മാർട്ടിൻ കൊളമ്പ്രത്ത് ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് മലയാളം അസിസ്റ്റന്റ് പ്രൊഫസർ റോയ് മാത്യു പ്രബദ്ധം അവതരിപ്പിച്ചു.
മലയാളവകുപ്പ് അധ്യക്ഷ സിസ്റ്റർ ഷീബ സി വി അധ്യക്ഷത വഹിച്ചു.അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ഡോ. ജോർജ് തേനാടിക്കുളം അർണോസ്പാതിരിയുടെ സമകാലിക പ്രസക്തിയും അർണോസ് ചെയറുകളുടെ ദൗത്യവും വിവരിച്ചു.മലയാളം വകുപ്പ് അധ്യാപകൻ ഡോ. മിജോയ് ജോസ് ആശംസ അറിയിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com