Click Below 👇 & Share This News

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോകവയോജനത്തോടനുബന്ധിച്ച് ‘തിരികെ’ എന്ന പരിപാടി സംഘടിപ്പിച്ചു.വിദ്യാർത്ഥികളിലെ സാമൂഹിക പ്രതിബദ്ധതയും വയോജനക്ഷേമവും ലക്ഷ്യം വെച്ചാണ് പരിപാടി ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി എൻ എസ്‌ എസ്‌ വളന്റിയർമാർ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസ് സന്ദർശിച്ചു. അവിടത്തെ അന്തേവാസികളോടൊപ്പം ആടിയും പാടിയും കളികളിൽ ഏർപ്പെട്ടും മനോഹരമായ ഒരു ദിനം അവർക്ക് പ്രദാനം ചെയ്യാനുള്ള ശ്രമമാണ് വളന്റിയർമാർ നടത്തിയത്.ഹൗസ് ഓഫ് പ്രൊവിഡൻസിന്റെ മാനേജറായ ബ്രദർ.ഗിൽബർട്ട് ഇടശ്ശേരി സ്വാഗതം ആശംസിച്ചു.സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാദർ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ജില്ല സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥയായ ശ്രീമതി ദിവ്യ അബീഷ് വയോജന സന്ദേശം നൽകി.എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ സാനി, പ്രൊവിഡൻസ് ഫ്രട്ടേണിറ്റി മെമ്പർ ഡേവിസ് കരുമാലിക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എൻ എസ്‌ എസ്‌ വളന്റിയർ കുമാരി.ആർദ്ര നന്ദി രേഖപ്പെടുത്തി.എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർമാരായ മിസ്സ്‌ വീണ സാനി, ഡോ. ഉർസുല എൻ,മിസ്സ്‌ മഞ്ജു ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Click Below 👇 & Share This News
Chat with CampusRound.com