Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള കാർമ്മൽ കോളേജിൻ്റെ “ഏകത” സപ്തദിന സഹവാസ ക്യാമ്പ് കുമ്പിടി ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂളിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എം. എൽ. എ. അഡ്വ. വി. ആർ സുനിൽകുമാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. “യുവത ഗ്രാമതയുടെ സമഗ്ര വിഷയത്തിനു വേണ്ടി ” എന്ന എൻ.എസ്.എസ്. സന്ദേശത്തെ ഉൾക്കൊണ്ട് എം. എൽ. എ. എൻ.എസ്.എസ്. വളൻ്റിയേഴ്സുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായ സമ്മേളനത്തിൽ പതിനാറാം വാർഡ് മെമ്പർ ശ്രീമതി സിമി സന്തോഷ്, ലിറ്റിൽ ഫ്ലവർ എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിറ്റി വി. ഇഷിദോർ ക്യാമ്പ് വിശദീകരണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജേശ്വരി പി കെ സമ്മേളനത്തിന് സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ ആഞ്ചലാ ജോഷി നന്ദിയും പറഞ്ഞു. ചടങ്ങിൽ പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി അനു ബിജു കാച്ചപ്പിള്ളി അഭ്യുദയകാംക്ഷികളായ നാട്ടുകാർ ബഹുമാന്യരായ സിസ്റ്റേഴ്സ് എന്നിവർ പങ്കെടുത്തു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ARTS FEST ‘KELI 2K25’ @ Carmel College (Autonomous) Mala എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു