Click Below 👇 & Share This News

മാള: കാർമ്മൽ കോളേജിൽ (ഓട്ടോണമസ്), കൊമേഴ്‌സ് വിഭാഗവും ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന HENFA 2K26 ദ്വിദിന മാനേജ്മെൻ്റ് ഫെസ്റ്റിൻ്റെ ഉദ്ഘാടന കർമ്മം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും ചാക്യാർകൂത്ത് കലാകാരനുമായ ശ്രീ. വിനീത് വാസുദേവൻ ( സൂപ്പർ ശരണ്യ ഫെയിം)നിർവഹിച്ചു.

കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ ചാക്കുണ്ണി, സി.എം.സി. പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കൊമേഴ്‌സ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡീൻ ഡോ. രമ പി. സ്വാഗത പ്രസംഗം നടത്തി.
തുടർന്ന് ഐ . ക്യു. എ. സി. അംഗം ഡോ. മായ മാത്യു, കോളേജ് യൂണിയൻ ചെയർമാൻ ജൂഡ് ബിജു എന്നിവർ ആശംസകൾ നേർന്നു. കോമേഴ്സ് വിഭാഗം മേധാവി മിസ് അമൃത എ.വി. നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ രണ്ടാം ദിവസമായ നാളെ മാനേജ്‌മെൻ്റ് ഗെയിമുകൾ, ട്രഷർ ഹണ്ട്, ആർ. ജെ. ഹണ്ട്, ഷൂട്ട്ഔട്ട് ,നൃത്ത മത്സരങ്ങൾ, ഇ- ഫുട്ബോൾ എന്നിവ ഫെസ്റ്റിൻ്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com