Click Below 👇 & Share This News

തൃശൂർ ജില്ല ഇലക്ഷൻ ഓഫീസിൻ്റേയും സ്വീപ്പ് (SVEEP) തൃശൂരിൻ്റെയുംആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീഡിയോ-റീൽ മത്സരത്തിൽ കാർമ്മൽ കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കലക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ വച്ച് അസിസ്റ്റൻ്റ് കലക്ടർ സ്വാതിമോഹൻ രാത്തോട് വിജയികളെ അനുമോദിക്കുകയും വീഡിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയും ചെയ്തു. പുതിയ തലമുറ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും വരാനിരിക്കുന്നനിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അസിസ്റ്റൻറ് കലക്ടർ ചടങ്ങിൽ പറഞ്ഞു. കാർമൽ കോളേജിലെ വിജയികളായഅഭിനന്ദ് ഗിരീഷ് തേജസ് കണ്ണൻ, അഭിനവ് ഗോപാൽ ,അഭിനവ് മധുപാൽ,ദേവിക മനോജ് എന്നിവർക്ക് കളക്ടർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com