Click Below 👇 & Share This News

മാള, കാർമ്മൽ കോളേജിൽ മുൻ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ കാതറിൻ സി.എം.സി യുടെ ബഹുമാനാർത്ഥം നടത്തിവരുന്ന കാർമ്മൽ ലൂമിന കോൺടെസ്റ്റിൽ വിജയിയായി അവസാന വർഷ ഇംഗ്ലീഷ് ബിരുദാനന്തര
ബിരുദവിദ്യാർത്ഥിനി ആഫ്ര ഷെറിഫിനെ തെരഞ്ഞെടുത്തു. എം.എസ്.സി. കെമിസ്ട്രി അവസാന വർഷ വിദ്യാർത്ഥിനി സാന്ദ്ര ശശിധരനെ ഫസ്റ്റ് റണ്ണറപ്പായും, ബി.എസ്. സി. കെമിസ്ട്രി അവസാന വർഷ വിദ്യാർത്ഥിനി എയ്ഞ്ചൽ മരിയ ജോയിയെ സെക്കൻ്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അവസാന വർഷ യുജി – പിജി വിദ്യാർത്ഥികളിൽ നിന്നും അഞ്ചു പേരാണ് അവസാന റൗണ്ടിൽ എത്തിയത്. .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് , പൊതുവിജ്ഞാനം, വ്യക്തിത്വം, കലാ- കായികനൈപുണി എന്നിവയ്ക്കു പുറമെ മറ്റു 3 വ്യത്യസ്ത ചോദ്യോത്തര റൗണ്ടുകളുമുൾപ്പെടുത്തി നടത്തിയ മത്സരത്തിൽ നിന്നാണ് ആഫ്ര ഷെറിഫിനെ കാർമ്മൽ ലൂമിനയായി തെരഞ്ഞെടുത്തത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com