Click Below 👇 & Share This News

മാള: കാർമ്മൽ കോളേജ് (ഓട്ടോണമസ്), മാളയിൽ ഒന്നാം വർഷ എഫ് വൈ യു ജി പി (2026–27) വിദ്യാർത്ഥികളുടെ ഔദ്യോഗിക പ്രവേശനം, മെറിറ്റ് ജേതാക്കൾക്കുള്ള അനുമോദനം – ‘ട്രൈഫെസ്റ്റ 2026’ പരിപാടി യുവജനകാര്യ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ. ഒ. ജെ. ജനീഷിനെ കാർമ്മൽ കോളേജ് ആദരിച്ചു. തുടർന്ന് എഫ് വൈ യു ജി പി 2026–27 ബാച്ചിന്റെ ഔദ്യോഗിക പ്രവേശനത്തിന് തുടക്കം കുറിക്കുകയും വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്ത് ആദരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അറിവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും വളർത്തിയെടുക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിന്റെ സംവാദവും ചടങ്ങിന്റെ പ്രധാന ആകർഷണമായി.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിത ജോഷി, പി.ടി.എ. വൈസ് പ്രസിഡൻ്റ് പോൾ പടമാട്ടുമ്മൽ,എഫ് വൈ യു ജി പി കോ-ഓർഡിനേറ്റർ ഡോ. ബിന്ദു കെ. ബി. ഡോ. മെറിൻ ഫ്രാൻസിസ്, ഡോ. ജിസ്മി ജോസഫ്, ചെയർമാൻ ജൂഡ് ബിജു എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് നവാഗതർക്കും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പ്രചോദനവും ആവേശകരവുമായി.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com