Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ: മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് “എഡ്യൂക്കേറ്റേഴ്സ് മീറ്റ് 2025” എന്ന പേരിൽ കേരളത്തിലെ വിവിധ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ പ്രിൻസിപ്പാൾമാരുടെയും വിദ്യാഭ്യാസ പ്രമുഖരുടെയും സമ്മേളനം സംഘടിപ്പിച്ചു. മെറ്റ്സ് ഫാർമസി കോളേജിലെ സ്വർണ്ണ ഷാജിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി സ്വാഗത പ്രസംഗം നടത്തി. ഫ്രാൻസിസ് കെ.എ., അക്കാദമിക് ഡയറക്ടർ – സെന്റ് കുര്യാക്കോസ് സ്കൂൾ കടുത്തുരുത്തി & മാനേജിംഗ് ഡയറക്ടർ – യൂണിറ്റി ബുക്സ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു.മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കലിനെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. ആദരിക്കുന്നതിന്റെ ഭാഗമായി റവ. ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ (മുൻ പ്രിൻസിപ്പാൾ, ദേവമാതാ സ്കൂൾ, തൃശ്ശൂർ)പൊന്നാട അണിയിക്കുകയും ഡോക്ടർ സലിൽ ഹസ്സൻ (പ്രിൻസിപ്പാൾ, അൽ ഹറമൈൻ ഇന്റർനാഷണൽ സ്കൂൾ, കോഴിക്കോട്) ബൊക്കെ നൽകുകയും ചെയ്തു. ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ മുഖ്യാതിഥി പ്രസംഗം നടത്തി. “മെറ്റ്സിൽ ഞങ്ങൾ ലക്ഷ്യമിടുന്നത് അറിവ് പകർന്നുനൽകുക മാത്രമല്ല, സ്വപ്നങ്ങൾക്കു ചിറകുകൾ കൊടുക്കുകയും സമൂഹത്തിന് മാറ്റം കൊണ്ടുവരുന്ന നേതാക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്” എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. തുടർന്ന് ഡോ. എ. സുരേന്ദ്രൻ (അക്കാദമിക് ഡയറക്ടർ, മെറ്റ്സ് ഗ്രൂപ്പ്) “ഡിസ്കവർ മെറ്റ്സ്” എന്ന വിഷയത്തിൽ മെറ്റ്സ് സ്ഥാപനങ്ങളുടെ വികസന ദിശകളും പ്രത്യേകതകളും അവതരിപ്പിച്ചു.മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പാൾ പ്രൊഫ.(ഡോ.) ഷാജി ജോർജ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റിനോജ് ഖാദർ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ബയോ ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ എൻ രമേശ് എന്നിവർ സ്ഥാപനങ്ങളുടെ കോഴ്സുകളും, പരിശീലനങ്ങളും, പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. തൃശ്ശൂർ സെൻട്രൽ സഹോദയ പ്രസിഡൻ്റും ശ്രീ സായി വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പാളുമായ ഡോ. ബിനു കെ രാജ്, സി എം ഐ എഡ്യൂക്കേഷൻ കൗൺസിലർ റവ. ഫാ. ബിജു വെട്ടുകല്ലേൽ, എം സി ബി എസ് എഡ്യൂക്കേഷൻ കൗൺസിലറും മേച്ചിറ, മാപ്സ് സ്കൂൾ പ്രിൻസിപ്പാളുമായ റവ. ഫാ. വർഗീസ് പി ജെ എന്നിവർ ആശംസാപ്രസംഗം നടത്തി.പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് (പ്രിൻസിപ്പാൾ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നന്ദി പ്രകാശിപ്പിച്ചു. മെറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ എല്ലാ പ്രതിനിധികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള, മെറ്റ്സ് കോളേജിൻ്റെ അഭിമാന താരമായി ബിഷാര റഷീദ് മാള, മെറ്റ്സ് ഫാർമ്മസി കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം “ഇഗ്നൈറ്റ് 2K25” സംഘടിപ്പിച്ചു