Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട  വൈദികവൃത്തിയോടൊപ്പം കേരളത്തിൻ്റെ സാമൂഹിക സാംസ്കാരികരംഗങ്ങളിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് അർണ്ണോസ് പാതിരിയെന്ന് വേലൂർ അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ.ഡോ. ജോർജ് തേനാടികുളം എസ്‌.ജെ അഭിപ്രായപ്പെട്ടു.  ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ് മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ അർണോസ് പാതിരി ചെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജ് മലയാളം ബിരുദാനന്തര ബിരുദവിഭാഗവും  വേലൂർ അർണോസ് പാതിരി അക്കാദമിയും ചേർന്ന് വിദ്യാഭ്യാസപരവും ഗവേഷണാത്മകവുമായ സംരഭങ്ങൾക്കായുള്ള  ധാരണാപത്രം കൈമാറി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) മലയാളം വകുപ്പ് മേധാവി റവ.ഫാ.ടെജി കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി.അർണോസ് പാതിരിയുടെ കൃതികളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം അദ്ദേഹം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ രണ്ടാംവർഷ സുവോളജി വിദ്യാർത്ഥി ഗോപിക ഒന്നാംസ്ഥാനവും രണ്ടാംവർഷ ഗണിതശാസ്ത്ര വിദ്യാർത്ഥി നിരഞ്ജന പി.പി രണ്ടാം സ്ഥാനവും രണ്ടാം വർഷ എക്കണോമിക്സ് വിദ്യാർത്ഥി ഗായത്രി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  അർണോസ് ഫോറം അംഗം ജോർജ് അലക്സ് നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗം അധ്യക്ഷ ഡോ. ജെൻസി കെ.എ സ്വാഗതം പറഞ്ഞു. ഒന്നാംവർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥി റവ. സി. അമൂല്യ സി.എച്ച്.എഫ് അർണോസ് പാതിരിയുടെ കൃതിയായ പുത്തൻപാന ആലപിച്ചു. മലയാളം വിഭാഗത്തിലെ അധ്യാപിക ഡോ.ഉർസുല. എൻ നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ ഡോ.സിസ്റ്റർ   അഞ്ജന, ഡോ.സിസ്റ്റർ ഫ്ലവററ്റ്,  അർണോസ് പാതിരി അക്കാദമിയുടെ പ്രതിനിധികളായ ജോയ് നീലങ്കാവിൽ,
ജോജോ വെള്ളാനിക്കാരൻ, ചെറിയാൻ ഊക്കൻ കൽപറമ്പ് എന്നിവർ സംബന്ധിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com