Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്(ഓട്ടോണോമസ്) കോളജിൽ തിരുവോണത്താളം’ എന്ന പേരിൽ ഓണാഘോഷം പൊടിപൊടിച്ചു. ഓഡിറ്റോറിയത്തിൽഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പൽ,ഡോ. സിസ്റ്റർ ബ്ലെസ്സി ഓണസന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ഗ്ലാഡിസ് വീനസ് ഓണാശംസകളും നേർന്നു.

ശേഷം അരങ്ങേറിയ വിദ്യാർഥിനികളുടെ ചെണ്ട മേളം ഓണത്താളങ്ങൾക്ക് മാറ്റ് കൂട്ടി. ഇതിനു പുറമെ കുട്ടികളുടെ തിരുവാതിര, ഓണക്കളി, ഓണപ്പാട്ട് എന്നിവയും വേദിയിൽ അരങ്ങേറി. കൊമേഴ്സ് സെൽഫ് ഫിനാസിംഗ് വിഭാഗം നേതൃത്വം നൽകിയ ഇരുന്നൂറ്റിയമ്പതോളം വിദ്യാർത്ഥിനികൾ അണിനിരന്ന മെഗാ തിരുവാതിര കോളജ് അങ്കണത്തിൽ നടന്നു. വടം വലി, കസേര കളി, ഓണക്കളികൾ, നൃത്ത നൃത്യങ്ങൾ എന്നിവയിലൂടെ ക്യാംപസിൻ്റെ ഓണാഘോഷം ഗംഭീരമായി. ഓണസദ്യയ്ക്കു ശേഷം അധ്യാപകരുടെ മാത്രം ഓണാഘോഷവും നടന്നു.

Click Below 👇 & Share This News
Chat with CampusRound.com