Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ: സെൻ്റ് മേരീസ് (ഓട്ടോണമസ്) കോളേജിലെ ബയോളജി ബിരുദാനന്തര ബിരുദ പഠന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ, ബിയോണ്ട് ബോർഡേഴ്സ്: സയൻറിഫിക് നെക്സസ് ആൻഡ് ഗ്ലോബൽ ട്രെൻഡ്സ് ഇൻ നെക്സ്റ്റ് ജനറേഷൻ ഇൻറർ ഡിസിപ്ലിനറി റിസർച്ച്, എന്ന വിഷയത്തിൽ ഡിസംബർ 16 ന്, ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മീന കെ. ചെറുവത്തൂർ, അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ, ബയോളജി ബിരുദാനന്തര ബിരുദ പഠന വിഭാഗ മേധാവിയും, സെമിനാർ കൺവീനറുമായ, ഡോ. ജിൽസി ജോർജ്ജ് കെ. സ്വാഗതം ആശംസിച്ചു. അമേരിക്കയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ ട്രാൻസ്ലേഷണൽ റിസർച്ച് വകുപ്പ് അധ്യാപകനും, ടിഷ്യു എഞ്ചിനീയറിംഗ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ വിദഗ്ദ്ധനുമായ, ഡോ. ഫിനോഷ് ജി. തങ്കം ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ചടങ്ങിൽ സെൻറ് തോമസ് കോളേജ് സുവോളജി വിഭാഗം മേധാവി ഡോ, വിമല കെ. ജോൺ ആശംസകൾ അർപ്പിച്ചു. ബെൽജിയം റോയൽ അക്കാദമി ഓഫ് മെഡിസിനിലെ പ്രശസ്ത അംഗവും, ബയോമെഡിക്കൽ എത്തിക്സ് ആൻഡ് ലോ സെന്റർ, കെ യു ലുവെൻ, ഫാക്കൽറ്റി ഓഫ് മെഡിസിൻ പ്രൊഫസറുമായ, പ്രൊഫ. ക്രിസ് ഡിറിക്സ്, ഗവേഷണം ജൂനിയർ ഗവേഷകർക്കുള്ള സമഗ്രത, എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങിൽ ബയോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും സെമിനാർ ജോയിൻറ് കൺവീനറുമായ ഡോ. പ്രതീഷ പിള്ള നന്ദി രേഖപ്പെടുത്തി. ഓർഗനൈസിങ് സെക്രട്ടറി സിസ്റ്റർ അഞ്ചു ജോസഫിന്റെ ആമുഖപ്രസംഗത്തോടെ സാങ്കേതിക സെഷനുകൾ നടന്നു. എവിഡ് ലീഡ് റിസർച്ച് സയന്റിസ്റ്റ് ഡോ. നിഷ വി. എം, ആശയങ്ങളിൽ നിന്ന് നവീകരണത്തിലേക്ക്: ഗവേഷണത്തെയും ബൗദ്ധികതയെയും മനസ്സിലാക്കൽ, എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. റോം, അയർലൻഡ്, ആഫ്രിക്ക, ബെൽജിയം, യു. എ. ഇ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലധികം അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്ത സെമിനാറിൽ വിവിധ വിഷയങ്ങളിൽ നിരവധി പ്രബന്ധാവതരണങ്ങൾ നടന്നു. മികച്ച അവതരണങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സമാപന ചടങ്ങിൽ ബയോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും സെമിനാറിന്റെ സ്റ്റുഡൻറ് കോഡിനേറ്ററുമായ ശ്രീമതി. പാർവതി ശങ്കർ, നന്ദി രേഖപ്പെടുത്തി. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Study Visit to Kerala Agricultural University Gives Biotechnology Students Hands-On Research Exposure തൃശ്ശൂർ സെൻ്റ് മേരീസ് കോളേജിലെ നാഷണൽ സർവീസ് സ്കീം എൻഎസ്എസ് സപ്തദിന ക്യാമ്പ് ‘കൂടെ’ ഉദ്ഘാടനം ചെയ്തു