Click Below 👇 & Share This News

മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ്& സയൻസ് കോളജിൽ ദേശീയ അധ്യാപക ദിനത്തിൽ ആദരണീയം 2024 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു.കോളേജ് മാനേജർ റവ.ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു.മുൻ വൈസ് പ്രിൻസിപ്പാൾ ടി.വി.ജോസ്,മൂന്ന് പതിറ്റാണ്ടിലേറെയായി അധ്യാപനം തുടരുന്ന കോളേജ് പ്രിൻസിപ്പാൾ ജോളി.ഇ.ജെ,കോമേഴ്സ് മേധാവി അൽഫോൻസ.ഇ.കെ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മധു.വി.എ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.മാള ജീസസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഫാ.ബിനോയ് കോഴിപ്പാട്ട് അധ്യാപകദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽ നാഥ്,വിദ്യാർത്ഥി പ്രതിനിധി ഹരിപ്രിയ വാരിയർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പ്രിൻസിപ്പാൾ ജോളി.ഇ.ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രുതി.പി.കെ നന്ദിയും പറഞ്ഞു.എല്ലാ അധ്യാപകരെയും വിദ്യാർത്ഥികൾ ആദരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com