Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ: സെന്റ് തോമസ് കോളേജ് (ഓട്ടോണോമസ്), തൃശൂർ സംഘടിപ്പിക്കുന്ന സന്തോം ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് (SIP 2025) അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ പങ്കുവെക്കാനും പ്രായോഗികമാക്കാനും പ്രചോദനം നൽകാനും സൃഷ്‌ടിപരമായ ആശയങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള പദ്ധതികൾ, പ്രൊട്ടോടൈപ്പ് വികസനം, മാധ്യമങ്ങൾ വഴി ആശയ പ്രചരണം, കമ്മ്യൂണിറ്റി എൻഗേജ്മെന്റ് എന്നിവയിൽ പ്രായോഗിക പരിചയം നൽകുക എന്നതാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. പ്രോഗ്രാമിന്റെ പ്രധാന ഘടകങ്ങൾ-*ഇന്റേൺഷിപ്പ് & പ്രായോഗിക പരിശീലനം:മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്,കോൺടെന്റ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മാനേജ്മെന്റ്, ഡാറ്റ അനാലിസിസ്, വെബ്സൈറ്റ് ഡെവലപ്മെന്റ്, മാനേജ്മെന്റ്, സോഷ്യൽ എന്റർപ്രണർഷിപ്പ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ തത്വപരവും പ്രായോഗികവുമായ മൂന്നു മാസത്തെ പരിശീലനം. ഇന്നോവേറ്റിവ് പ്രോജക്റ്റുകൾ:സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ വികസിപ്പിക്കാനും പ്രോട്ടോടൈപ്പുകൾ രൂപപ്പെടുത്താനും അവസരം. സുസ്ഥിരതയും സാമൂഹിക പങ്കാളിത്തവും:പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സംരംഭങ്ങൾ, ഉത്തരവാദിത്വ ടൂറിസം, ലോക്കൽ എന്റർപ്രൈസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം. ഇൻഡസ്ട്രി & കമ്മ്യൂണിറ്റി സഹകരണം:പ്രാദേശിക വ്യവസായങ്ങൾ, കോർപ്പറേറ്റുകൾ, എൻജിഒകൾ എന്നിവയുമായി സംയുക്ത പ്രവർത്തനങ്ങൾ വഴി വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോക അനുഭവം. ആർക്ക് പങ്കെടുക്കാം:ഡിജിറ്റൽ മാർക്കറ്റിംഗ്, കോൺടെന്റ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മാനേജ്മെന്റ്, ഡാറ്റ അനാലിസിസ്, വെബ്സൈറ്റ് ഡെവലപ്മെന്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ പ്രോഗ്രാമുകൾ കഴിഞ്ഞവരോ മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ, ബയോസയൻസ്, സോഷ്യൽ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:2025 ഒക്ടോബർ 31 🌐 കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി:https://stthomas.ac.in/sip/ ലിങ്ക് ക്ലിക്ക് ചെയ്യൂ 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Restart a Heart Day Program at St. Thomas College Thrissur Promotes Life-Saving Skills തൃശൂർ സെന്റ് തോമാസ് കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടൻ ജയരാജ് വാരിയർ നിർവ്വഹിച്ചു.