Click Below 👇 & Share This News

മാള : കാർമ്മൽ കോളേജിൽ വൈവിധ്യങ്ങളായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ബോട്ടണി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാറും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോളേജിൽ
മഴനടത്തവും പരിസ്ഥിതി പ്രതിജ്ഞാ ചടങ്ങും ദത്തു ഗ്രാമമായ കൊടവത്തുകുന്നിൽ പൊതു കിണർ പരിസരശുചീകരണവും
പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചു.
എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥി സംരക്ഷണ റാലിയും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കെമിസ്ട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൊടവത്തു കുന്ന് പരിസരത്തെ വീടുകളിലെ ജലപരിശോധന സംഘടിപ്പിച്ചു. വിവിധ പഠനവകുപ്പുകളുടെ നേതൃത്വത്തിൽ, വൃക്ഷത്തൈ നടീൽ , പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള വ്യത്യസ്തങ്ങളായ മത്സരങ്ങൾ, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം , വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾ , വിവിധ വില്ലേജുകളിൽ അംഗൻവാടി ശുചീകരണം, ഉദ്യാന നിർമ്മാണം, അടുക്കളത്തോട്ട നിർമ്മാണം , ഔഷധത്തോട്ട നിർമ്മാണം , ഫലവൃക്ഷത്തൈ വിതരണം എന്നിവയും സംഘടിപ്പിച്ചിരുന്നു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com