Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ദുരന്ത ഘട്ടങ്ങളെ അതിജീവിക്കുവാൻ പരിശീലന പരിപാടികളുമായി കാർമൽ കോളേജിൽ ദേശീയ ദുരന്ത പ്രതികരണ സേന:മാള: ദുരന്ത ഘട്ടങ്ങളെ പ്രതിരോധിക്കാൻ അധ്യാപകർക്കും സാങ്കേതിക ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിൽ കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) പരിശീലനപരിപാടി സംഘടിപ്പിച്ചു. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ, അപകടങ്ങളിൽ പെട്ടവർക്ക് നൽകുന്ന പ്രഥമ ശുശ്രൂഷ ,കൃത്രിമ ശ്വാസം നൽകുന്ന രീതികൾ, രക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു പരിശീലനം. ടീം കമാൻഡർ പ്രശാന്ത് ജി. സി. യുടെ നേതൃത്വത്തിൽ നടന്ന പരിശീലന ശില്പശാലയ്ക്ക് ഡോ. ജീയോ ജോസഫ് സ്വാഗതമാശംസിച്ചു. ഡോ. സി. റിനി റാഫേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. റോബി ടി.ജെ നന്ദി പ്രകാശിപ്പിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation വിജ്ഞാനോത്സവം 2025 @ Carmel College (Autonomous ), Mala ജൈവവൈവിധ്യ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.