Click Below 👇 & Share This News

മാള കാർമൽ കോളേജിൽ 2024-’25 അദ്ധ്യയന വർഷത്തിലെ സോഷ്യോളജി അസോസിയേഷ ന്റെ ഔപചാരികമായ പ്രവർത്തന ഉൽഘാടനവും ദേശീയ സെമിനാറും ആഗസ്റ്റ്‌ 30 രാവിലെ 10:30 ന് കോയമ്പത്തൂർ പി. എസ്. ജി.ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ദീപിക കൃഷ്ണൻ നിർവഹിച്ചു.  കോളേജ് വൈസ് പ്രിൻസിപ്പലും സമൂഹശാസ്ത്രം വകുപ്പ് മേധാവിയുമായ സി.ജിഷ ചാക്കുണ്ണി. എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ‘ഇന്ത്യയുടെ ബൗദ്ധിക പൈതൃകം ഒരു സാമൂഹ്യശാസ്ത്ര വീക്ഷണം’  എന്ന വിഷയത്തിൽ മുഖ്യാതിഥി കൂടിയായ ഡോ.ദീപിക കൃഷ്ണൻ സംസാരിച്ചു .

നമ്മുടെ സമൂഹത്തിൽ ഭാരതീയ പൈതൃകത്തിന്റെ പ്രസക്തി എന്തുമാത്രമാണെന്നും അതിന്റെ സംഭാവന എന്തൊക്കെയാണെന്നും പരാമർശിച്ചു .  അസോസിയേഷൻ കോർഡിനേറ്റർമാരായമിസ്. ബിൻസി കെ. എഫ് മിസ് .രേഷ്മ ടി വി എന്നിവർ പ്രസംഗിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com