Click Below 👇 & Share This News

മാള കാർമ്മൽ കോളേജിൽ 2025-26 വർഷത്തെ കോളജ് യൂണിയൻ നിലവിൽ വന്നു. ചെയചെയർമാനായി രണ്ടാം വർഷ ബി.സി.എ. ബിരുദ വിദ്യാർത്ഥി ജൂഡ് ബിജുവിനെ തെരഞ്ഞെടുത്തു.
വൈസ് ചെയർ പേഴ്സണായിയി മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി മരിയ ജസ്ലീക്ക ആൻ്റണി വിജയിച്ചു. ജനറൽ സെക്രട്ടറിയായി രണ്ടാം വർഷ ബികോം വിദ്യാർത്ഥി അസ്ഫർ സാജു വിജയിച്ചു.

ജോയിന്റ് സെക്രട്ടറിയായി ബി. എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി അൻസിയ ഒ.എൻ. തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി രണ്ടാം വർഷ ബി.ബി.എ ബിരുദ വിദ്യാർത്ഥി നിഖിൽ രാജൻ നായർ, ഒന്നാം വർഷ ഇംഗ്ലീഷ്‌ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി സിറിൾ ഐ. ജോസഫ് എന്നിവർ വിജയിച്ചു. ഇൻ്റഗ്രേറ്റഡ് എം.എ. സോഷ്യോളജി വിദ്യാർത്ഥിനി സോന വി.എസ് ആണ് ഫൈൻ ആർട്സ് സെക്രട്ടറിയായി വിജയിച്ചത്.. മാഗസിൻ എഡിറ്ററായി ഒന്നാം വർഷ ബോട്ടണി ബിരുദ വിദ്യാർത്ഥിനി എമിറോസ് പി. എസ് തെരഞ്ഞെടുത്തു. ജനറൽ ക്യാപ്റ്റൻ ആയി ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി ജോസഫ് ബി. അഞ്ചേരി വിജയിച്ചു.വിജയികളെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അഭിനന്ദിച്ചു.

Click Below 👇 & Share This News
Chat with CampusRound.com