Click Below 👇 & Share This News

Sree Narayana Guru College of Advanced Studies, Nattika-യിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് “XENOVA – 2K25” ഡിസംബർ 02, 03 – 2025 തീയതികളിൽ SNGC ക്യാമ്പസിൽ അതിവിശിഷ്ടമായി സംഘടിപ്പിച്ചു. കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഏകോപിതമായ പരിശ്രമത്തോടെ രണ്ട് ദിവസങ്ങളിലായി വിവിധ സാങ്കേതിക, കലാ-സാംസ്കാരിക മത്സരങ്ങളും വേർക്ക്‌ഷോപ്പുകളും അരങ്ങേറി.

പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് രാവിലെ 9.30 ന് സെമിനാർ ഹാളിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ, വിഭാഗാധ്യക്ഷൻ, അധ്യാപകർ, CSA (Computer Students Association) അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനചടങ്ങ് നടന്നത്. തുടർന്ന് PRSS Technologies ന്റെ നേതൃത്വത്തിൽ AI Workshop സംഘടിപ്പിക്കപ്പെട്ടു. കൃത്രിമ ബുദ്ധിയുടെ അടിസ്ഥാനങ്ങൾ, AI Tools, Machine Learning അടിസ്ഥാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയമൊരുക്കുന്ന സെഷൻ ഏറെ ശ്രദ്ധനേടി.

ഉച്ചകഴിഞ്ഞ് വിവിധ മത്സരങ്ങൾ ആരംഭിച്ചു:

E-Football Tournament

eSports പ്രേമികൾക്കായുള്ള ആവേശകരമായ ഇ-ഫുട്‌ബോൾ മത്സരം.

VR Zone

വിദ്യാർത്ഥികൾക്ക് Virtual Reality അനുഭവിക്കാൻ അവസരം നൽകിയ പ്രത്യേക കോർണർ.

OnBeat – Spot Choreography

പങ്കെടുക്കുന്നവർക്ക് സ്ഥലത്തുതന്നെ നൽകിയ സംഗീതത്തിൽ പ്രകടനം അവതരിപ്പിക്കേണ്ട പുതുമയാർന്ന മത്സരം ആയിരുന്നു.

PixelRush – Spot Photography

നൽകിയ വിഷയത്തെ അടിസ്ഥാനമാക്കി നിഗൂഢ നിമിഷങ്ങൾ പകർത്തുന്ന ഫോട്ടോഗ്രഫി മത്സരം.

KeyShift – Keyboard Assembling

കീബോർഡ് ഭാഗങ്ങൾ പെട്ടെന്ന് കൃത്യമായി തിരിച്ചുകൂട്ടാനുള്ള കഴിവ് വിലയിരുത്തുന്ന ടെക്-ചലഞ്ച്.

TypeSprint – Keyboard Typing

വേഗതയും കൃത്യതയും പരിശോധിക്കുന്ന ടൈപ്പിംഗ് മത്സരം.

FlashPlay – Spot Games

രസകരവും അതിവേഗ ചിന്ത ആവശ്യപ്പെടുന്ന ചെറിയ ഗെയിമുകൾ.

QuizZone – Quiz Competition

IT, General Knowledge എന്നീ മേഖലകളിൽ മൾട്ടി റൗണ്ട് ക്വിസ് മത്സരമായി ഇത് സംഘടിപ്പിച്ചു.

ClueMatrix – Treasure Hunt

ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിൽ മറഞ്ഞിട്ടുള്ള സൂചനകൾ കണ്ടെത്തേണ്ട ആവേശകരമായ മത്സരം.

*Battleground Blitz – BGMI Tournament

ടീംപ്പേരിൽ സ്റ്റ്രാറ്റജിയോടെയും സർവൈവലോടെയും നടന്ന ഗെയിമിംഗ് മത്സരം.

XENOVA – 2K25 വിദ്യാർത്ഥികളുടെ സാങ്കേതിക നൈപുണിയും സൃഷ്ടിപാരതയും വികസിപ്പിക്കുന്നതോടൊപ്പം, ടീം വർക്ക്, ലീഡർഷിപ്പ്, പ്രശ്നപരിഹാരം എന്നീ കഴിവുകൾ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ക്യാമ്പസിലെ എല്ലാ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ഈ പരിപാടിയെ വിജയകരമാക്കി.ഈ വർഷത്തെ Xenova-2K25 ൽ വിവിധ മത്സരങ്ങൾക്കായി ആകെ ₹6000 രൂപ സമ്മാനമായി നൽകി.
ഇതിനോടാനുബന്ധിച്ചു
ജിയോ–ഗൂഗിൾ AI പ്രോ പ്ലാൻ (Gemini 3 Pro) മുഖേന ലഭ്യമാക്കുന്ന Advanced AI Tools (Gemini 3 Pro) സംബന്ധിച്ച സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയിലേക്ക് രജിസ്ട്രേഷൻ നടത്തുന്നതിനായി വേണ്ട സജ്ജീകരണങ്ങൾ ചെയ്തു.

✨ പ്രധാന ആനുകൂല്യങ്ങൾ:

  1. Google Gemini 3 സംബന്ധിച്ച സർട്ടിഫൈഡ് ഓൺലൈൻ കോഴ്സ് – പൂർണ്ണമായും സൗജന്യം
  2. 18 മാസത്തേക്ക് 2TB ക്ലൗഡ് സ്റ്റോറേജ് കൂടാതെ Gemini 3 പ്രീമിയം AI സേവനങ്ങൾ സൗജന്യമായി ലഭ്യമാണ്

കൂടാതെ അധ്യാപക – അനധ്യാപക ജീവനക്കാരർക്കായി Gemini 3 വേർക്ക്ഷോപ്പും സംഘടിപ്പിച്ചു .

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com