Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ *സ്പെക്ട്ര 2026* ’ അസോസിയേഷന്റെ ഭാഗമായി “ദ്വിമാന പദാർത്ഥങ്ങളിലെ താപ കൈമാറ്റ പഠനം “എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഐ.ഐ.ടി. പാലക്കാട് അസോസിയേറ്റ് പ്രൊഫസറും ഐ.ഐ.ടി. മദ്രാസ് വിസിറ്റിംഗ് ഫാക്കൽറ്റിയുമായ ഡോ. ജയകുമാർ ബാലകൃഷ്ണൻ സെമിനാർ നയിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി ഐറിൻ സേവ്യർ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് നടന്ന സെമിനാറിൽ ദ്വിമാന വസ്തുക്കളിലെ താപ കൈമാറ്റ പഠനവുമായി ബന്ധപ്പെട്ട നൂതന പഠനങ്ങളും ഗവേഷണ സാധ്യതകളും ഡോ. ജയകുമാർ ബാലകൃഷ്ണൻ വിശദീകരിച്ചു. സെമിനാറിന് മുന്നോടിയായി ഫിസിക്സ് വിഭാഗം മേധാവി മിസ്. മധു സി. എ. വിഷയപരിചയം നട ത്തി. സെമിനാറിന്റെ സമാപനത്തിൽ മിസ്. മേരി ജിസ്ബി നന്ദി പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ( സൈനർജി 2k26- 3.0 )