Click Below 👇 & Share This News

ഇരിഞ്ഞാലക്കുട : സെൻ്റ് ജോസഫ്സ് കോളേജിലെ മന:ശാസ്ത്ര വിഭാഗത്തിൻ്റെ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനം യുഎസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. റെജി മോഹൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. സെൽഫ് ഫിനാൻസിംഗ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഷെറിൻ ജോസ് ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. രമ്യ ചിത്രൻ സ്വാഗതവും പറഞ്ഞു. സമ്മേളനത്തിൻ്റെ നിർവാഹക സമിതി അംഗമായ മിസ്.മാളവിക മേനോൻ നന്ദി അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഡോ. റെജി മോഹൻ, മിസ്. നമിത എസ്. കുമാർ, മിസ്. മെർലിൻ ബി സ്പെനാഡെൽ എന്നിവർ ന്യൂറോ സൈക്കോളജി ആസ്പദമായ വിവിധ വിഷയങ്ങളുമായി വിദ്യാർഥികളോട് സംവദിച്ചു. അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ ഗവേഷണ വിഷയ അവതരണവും ഉണ്ടായിരിക്കും.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com