Click Below 👇 & Share This News

സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 31-ാമത് അന്തർസ്‌കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരം ആഗസ്റ്റ് 10-ന് രാവിലെ 11.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഏകദേശം 50 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഗണിതശാസ്ത്രത്തിലെ വിദ്യാർഥികളുടെ അറിവും യുക്തിചിന്തയും പ്രശ്നപരിഹാരശേഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയായി മത്സരം മാറുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com