Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള: കാർമ്മൽ കോളേജിൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി നോവ ടാലൻ്റ 2K26 പരിപാടി സംഘടിപ്പിച്ചു. അഞ്ചു തലങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള മെഗാ ഫിനാലെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കൊരട്ടി എം എ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ക്രിസ്റ്റഫർ ജോൺ , ടാലൻ്റ് ടൈറ്റൻ അവാർഡിന് അർഹനായി. ഫസ്റ്റ് റണ്ണറപ്പായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ആഷ്മി എസും സെക്കൻ്റ് റണ്ണറപ്പായി പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിലെ നവനീതും തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്കുള്ള ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും ഗ്രാൻ്റ് ഫിനാലെയിൽ വെച്ച് കോളേജ് പ്രിൻസിപ്പാൾ ഡോ . സിസ്റ്റർ റിനി റാഫേൽ നൽകി. മത്സരാർത്ഥികൾക്ക് കാർമ്മൽ കോളേജ് അധ്യാപകനായ ശ്രീ സന്തോഷ് കണിച്ചായി കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും കരിയർ ഗൈഡൻസ് സെഷനും നടത്തി.അവസാന റൗണ്ടിലേക്ക് തെരഞ്ഞടുക്കപ്പെട്ട് ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് ഫെബ്രുവരി 5, 6 തിയ്യതികളിലായി കാർമ്മൽ കോളേജിൽ നടക്കുന്ന നാഷണൽ കൾച്ചറൽ ഫെസ്റ്റ് റിഗാലോ – 2 k 26 ലേക്കുള്ള വി ഐ പി പാസ് എൻട്രി യും ഏപ്രിൽ മാസത്തിൽ നടക്കുന്ന ഹയർ സെക്കണ്ടി വിദ്യാർത്ഥികൾക്കുള്ള “ദ സെനിത്ത് “ത്രിദിന സമ്മർ ക്യാമ്പിലേക്കുള്ള സൗജന്യ പ്രവേശനവും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ നിർവ്വഹിച്ചു. നോവ ടാലൻ്റ കോ -ഓർഡിനേറ്റർമാരായ ശ്രീമതി ജിലു മാത്യൂ , അമൽ ലോയിഡ് ആൻ്റണി , രാജേശ്വരി പി.കെ, മെഡ്ലിന ജോളിഷ്,ഐ ക്യു എ സി കോർഡിനേറ്റർ മിസ് മേരി ഫിലിപ്പ് എന്നിവർ സംസാരിച്ചു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation MOKSHA – AN ASIAN RECORD WINNING KALARI THEATRICAL PERFORMANCE @ Carmel College (Autonomous ) Mala Alumnae Meet 2025-2026 @ Carmel College (Autonomous) Mala