Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ പി.ജി. ആൻഡ് റിസർച്ച് ഗണിതശാസ്ത്ര വിഭാഗത്തിന്റെ സിം ക്ലബ് അസോസിയേഷന്റെ 2026–27 അധ്യയന വർഷത്തെ ഉദ്ഘാടനം നടന്നു.

സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ജെയ്‌സൺ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “Lines, Shelves, and Randomness: The Mathematics of Queueing Inventory Systems” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘മാത്സിയാന’ മാസികയുടെ പ്രകാശനവും നടന്നു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സിസ്റ്റർ ക്ലയർ, ഗണിതശാസ്ത്ര വിഭാഗം അധ്യാപിക മിസ് സിൻഡ ജോയ് എന്നിവർ ആശംസകൾ നേർന്നു.

1976–79 അധ്യയന വർഷത്തിലെ പൂർവവിദ്യാർഥികൾ ഏർപ്പെടുത്തിയ ‘എക്സലൻസ് അവാർഡിന്’ 2025–26 അധ്യയന വർഷത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിലെ വിദ്യാർഥിനി മിസ് പ്രാർത്ഥന എം. നായർ അർഹയായി.

തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com