Click Below 👇 & Share This News

സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്), തൃശ്ശൂരിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) ആഭിമുഖ്യത്തിൽ പുതുതായി പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ‘സാന്തോം ദർശൻ – ദീക്ഷാരംഭ് 26’ എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ 9.30-ന് മെഡ്ലിക്കോട്ട് ഹാളിൽ നടന്ന ചടങ്ങിന് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. അനിൽ ജോർജ് കെ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷത വഹിച്ച ചടങ്ങ് തൃശ്ശൂർ അതിരൂപത സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത ജീവിതം കൂടി സ്വായത്തമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ മുഖ്യ ഓറിയന്റേഷൻ പ്രഭാഷണം നടത്തി. പുതിയ അക്കാദമിക അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ഗവേഷണ-തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനും വിദ്യാർത്ഥികളെ അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് ഡീൻ ഓഫ് പ്ലേസ്മെന്റ് & കരിയർ ഡെവലപ്മെന്റ് ഡോ. സുനിൽ സണ്ണി പ്ലേസ്മെന്റ് സാധ്യതകളെക്കുറിച്ചും, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. പോൾസൺ മാത്യു പരീക്ഷാ ക്രമങ്ങളെക്കുറിച്ചും, അഡ്മിഷൻ കോർഡിനേറ്റർ അസി. പ്രൊഫ. രഞ്ജിത് വർഗീസ് അഡ്മിഷൻ നടപടികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. IQAC കോർഡിനേറ്റർ ഡോ. ദിവ്യ ജോർജ് നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com